സ​ര്‍​ക്കാ​രു​ക​ള്‍ മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്ക​ണം: പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള
Monday, May 20, 2024 3:38 AM IST
ആ​ല​പ്പു​ഴ: സ​ര്‍​ക്കാ​രു​ക​ള്‍ മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ്ബി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ ന​ട​ന്ന പൂ​ര്‍​വ​കാ​ല സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ജീ​വി സ്‌​നേ​ഹം കൂ​ടു​ത​ലു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണ്. പ​ഴ​യ​കാ​ല മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ക്കു​ന്ന സ​ര്‍​വ​വി​ജ്ഞാ​ന കോ​ശ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ലി​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ അ​റി​വ് സ​മ്പാ​ദി​ക്കു​വാ​ന്‍ സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡന്‍റ് എ​സ്. സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​ര്‍​ണ ജൂ​ബി​ലി സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​എം. ആ​രി​ഫ് എം​പി പൂ​ര്‍​വ​കാ​ല നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ കേ​ര​ള ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ഷൗ​ക്ക​ത്ത്, സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ബാ​ബു പാ​തി​രാ​പ്പ​ള്ളി,

പ​ത്രപ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗം എം.​എം. ഷം​സു​ദ്ദീ​ന്‍, പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​കെ. അ​നി​ല്‍​കു​മാ​ര്‍ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് പു​ന്ന​പ്ര ന​ന്ദി​യും പ​റ​ഞ്ഞു.