വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, May 19, 2024 4:44 AM IST
ഏ​ലൂ​ർ: മി​നി​വാ​നു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഡ്രൈ​വ​റാ​യ ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി ഷി​ജു ഏ​ബ്ര​ഹാ​മി​നാ​ണ് (42) കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.25ന് ​എ​ട​യാ​റി​ന് പോ​കു​ന്ന പാ​താ​ളം പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഏ​ലൂ​ർ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മ​നോ​ജ് ഡി. ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളെ​ത്തി വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു വാ​നു​ക​ളി​ൽ ഒ​ന്ന് പാ​താ​ള​ത്ത് നി​ന്ന് എ​ട​യാ​റി​ലേ​ക്കും മ​റ്റൊ​രു വാ​ൻ എ​ട​യാ​ർ നി​ന്ന് പാ​താ​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.