സീപോ​ർ​ട്ട് -എ​യ​ർ പോ​ർ​ട്ട് റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യ​ണം:​ ക​മ്മീ​ഷ​ൻ
Saturday, May 18, 2024 4:27 AM IST
കൊ​ച്ചി : സീ ​പോ​ർ​ട്ട് - എ​യ​ർ പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​നം മു​ത​ൽ ക​ള​മ​ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യാ​ൻ തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വി​ധം നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഇ​രു​മ്പ​നം - ക​ള​മ​ശേ​രി ഭാ​ഗ​ത്ത് ഇ​ന്ധ​ന ടാ​ങ്ക​ർ ലോ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​ത്തി​ക്കോ​ട് സ്വ​ദേ​ശി എ​ൽ​ദോ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ടാ​ങ്ക​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ നേ​ര​ത്തെ ക​മ്മീ​ഷ​നു ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.