പ​ള്ളി​പ്പാ​ട്ട് വീ​ട് ക​യ​റി ആ​ക്ര​മ​ണം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, June 16, 2024 11:23 PM IST
ഹ​രി​പ്പാ​ട്: വീ​ടു ക​യ​റി ആ​ക്ര​മ​ത്തെ​ത്തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​ള്ളി​പ്പാ​ട് വ​ട​ക്കേ​ക്ക​ര കി​ഴ​ക്ക് ശ്യാം​നി​വാ​സി​ല്‍ മോ​ഹ​ന​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം ആ​ന്‍​ജി​യോ പ്‌​ളാ​സ്റ്റി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

അ​യ​ല്‍​വാ​സി കു​പ്പ​ത്ത​റ​യി​ല്‍ ച​ന്ദ്ര​നാ​ണ് മ​ദ്യ​പി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​രി​ച്ച മോ​ഹ​ന​നെ​യും ഭാ​ര്യ ഷീ​ല​യെ​യും ഇ​യാ​ള്‍ ക​സേ​ര​കൊ​ണ്ട​ടി​ച്ച​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു​വീ​ണ മോ​ഹ​ന​നെ ഹ​രി​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

ച​ന്ദ്ര​നെ ഹ​രി​പ്പാ​ട് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​രി​ച്ച മോ​ഹ​ന​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നി​രു​ന്നു. ആ ​ദി​വ​സം ആ​ക്ര​മ​ണം ന​ട​ത്തി​യ ച​ന്ദ്ര​ന്‍റെ ഭാ​ര്യ ല​ളി​ത ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. ഇ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.