ചേർത്തല: സംഗീതദിനത്തിൽ സംഗീത അധ്യാപകന് സ്നേഹാദരവുമായി ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ടുകൾ. സഹോദര സ്ഥാപനമായ ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ എസ്.ആർ. ശ്രീകാന്തിനെയാണ് സ്കൗട്ടുകളുടെ നേതൃത്വത്തിൽ ആദരിച്ചത്. പ്രധാനാധ്യാപിക എം. മിനി അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി വി. ശ്രീഹരി, സ്കൗട്ട് മാസ്റ്റർമാരായ സാജു തോമസ്, വി.എഫ്. തോമസ്, അനി ട്രീസ, സ്കൗട്ട് ലീഡർ ആരവ് കൃഷ്ണരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ്.ആർ. ശ്രീകാന്ത് സംഗീത ക്ലാസ് നയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ക്രിസ്റ്റോ ജൂഡ് ജോഷി, ആദിത്യൻ കെ. ബിജു, അഭിനവ് കൃഷ്ണ എന്നിവർ വിജയികളായി.