ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രാബല്യത്തിലുള്ള എല്ലാ എഎവൈ (മഞ്ഞ)/പിഎച്ച്എച്ച്(പിങ്ക്) റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഒക്ടോബര്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ ചെന്ന് ഇ-കെവൈസി അപ്ഡേഷന് (മസ്റ്ററിംഗ്) നടത്തേണ്ടതാണ്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ (മസ്റ്ററിംഗ്) നടത്തുമ്പോള്‍ റേഷന്‍ കടയില്‍ നല്‍കണം.
റേഷന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്ത കിടപ്പുരോഗികള്‍, ശരീരീകവും മാനസീകവുമായ വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തും. ഓഗസ്റ്റ് അഞ്ചുമുതല്‍ ഇതുവരെ റേഷന്‍ കടയില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയ ഗുണഭോക്താക്കളും 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇ-പോസ് മുഖാന്തരം ഇ-കെവൈസി അപ്ഡേഷന് (മസ്റ്ററിംഗ്) ചെയ്തവരും റേഷന്‍കടകളില്‍ പോയി വീണ്ടും ഇ-കെവൈസി അപ്ഡേഷന് ചെയ്യേണ്ടതില്ല എന്ന് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.