തു​മ്പോ​ളി ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മദേ​വാ​ല​യത്തി​ല്‍ തി​രു​നാ​ള്‍
Saturday, September 28, 2024 6:09 AM IST
തു​മ്പോ​ളി: തു​മ്പോ​ളി ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മദേ​വാ​ല​യത്തി​ല്‍ (നാ​ര​ങ്ങാ പ​ള്ളി) വി​ശു​ദ്ധ കൊ​ച്ചുത്രേ​സ്യാ​യു​ടെ തി​രു​നാ​ള്‍ നാ​ളെ സ​മാ​പി​ക്കും. ഇ​ന്നു രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വിശുദ്ധ ​ഫ്രാ​ന്‍​സി​സി​ന്‍റെ നൊ​വേ​ന, വൈ​കു​ന്നേ​രം 5.30ന് ജ​പ​മാ​ല, തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍, ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പൂ​ങ്കാ​വ് സ്വ​ര്‍​ഗാ​രോ​പി​തമാ​താ ച​ര്‍​ച്ച് വി​കാ​രി ഫാ.​ സേ​വ്യ​ര്‍ ചി​റ​മ്മേ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ ജോ​യി ജേ​ക്ക​ബ് ക​പ്പൂച്ചി​ന്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
ക്രി​സ്ത്യ​ന്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി, ഫ്ര​ണ്ട്‌​സ് ഓ​ഫ് പു​വ​ര്‍, ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​സീ​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഴ്ച​വ​യ്പ്പ് ന​ട​ക്കും. പൂ​ങ്കാ​വ് ക​വ​ല വ​രെ പ്ര​ദ​ക്ഷി​ണ​വും തു​ട​ര്‍​ന്ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.


തി​രു​നാ​ള്‍ ദി​ന​മാ​യ 29ന് ​രാ​വി​ലെ 8.15ന് ​വിശുദ്ധ ഫ്രാ​ന്‍​സി​സി​ന്‍റെ നൊ​വേ​ന 8.30ന് ​ദി​വ്യ​ബ​ലി പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, 4ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി എ​ന്നി​വ​യു​ണ്ടാ​വും. കൊ​ച്ചി രൂ​പ​ത അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ മോ​ണ്‍. ഷൈ​ജു പ​ര്യാ​ത്തു​ശേ​രി മു​ഖ്യ​കാ​ര്‍​മി​ക​നാ​വും. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​കാ​ട് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. പാ​ല​ത്തണ​ല്‍ വ​രെ പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദ​വും ഉ​ണ്ടാ​വും. തു​ട​ര്‍​ന്ന്‌​ കൊ​ടി​യി​റ​ക്ക​വും പു​തി​യ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ക്കും.