അമ്പലപ്പുഴ: പുറക്കാട് എസ്എന്‍എം ഹയര്‍ സെക്കൻഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം 54-ാം നമ്പര്‍ യൂണിറ്റ് അംഗങ്ങൾ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികളെ സന്ദര്‍ശിച്ചു.
പ്രിന്‍സിപ്പല്‍ ഇ.പി. സതീശന്, അധ്യാപകരായ വാസന കെ. ഇന്ദ്രന്, എം. സ്മിത, പ്രോഗ്രാം ഓഫീസര്‍ എസ്. സിത്താര, എന്‍എസ്എസ് വോളന്റിയര്‍മാരായ ദേവാനന്ദ്, പാര്‍വതി എന്നിവരുടെ നേതൃത്വത്തില്‍ 25 പേരാ ണ് ശാന്തിഭവനിലെത്തി വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്ബിന് കൈമാറി യത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികളും നടത്തി.