അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രിക്ക് ജനകീയ ജാഗ്രതാസമിതി ഭാരവാഹികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
പ്ലാസ്റ്റിക് സർജറി വിഭാഗം കൂടുതൽ പോസ്റ്റുകൾ അനുവദിച്ചു ശക്തീകരിക്കുക, ജനറൽ സർജറിയിൽ പിജി റസിഡന്റ്സ് വളരെ കൂട്ടുക, കൂടുതൽ ജനറൽ സർജറി പിജി റസിഡന്റ്സ് അനുവദിക്കുക, പുതുതായി സജ്ജമാക്കിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ അനസ്തീഷ്യ തസ്തിക അനുവദിക്കുക, വസ്ക്കുലർ സർജറി ട്രോമ കെയറിന്റെ പ്രധാന ഭാഗമായ എൻഡോവാസ്കുലർ സർജറി/ഇന്റർവെൻഷൻ ലൈക് പെരിഫറൽവേസൽ അഞ്ചിയോഗ്രാം & സ്റ്റെന്റിംഗ് ഇവയ്ക്ക് ആവശ്യമായ വസ്ക്കുലർ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി എന്നീ വിഭാഗങ്ങൾ അനുവദിക്കുക, മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലില്ലാത്ത ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിക്കുക, പേ വാർഡ് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമിതി പ്രസിഡന്റ് പ്രദീപ് കൂട്ടാല, ജനറൽ സെക്രട്ടറി കെ. ആർ. തങ്കജി, ഹംസ കൂട്ടിവേലി, യു. എം. കബീർ, ഷൈജു എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്ക് സമർപ്പിച്ചു.