തീ​ര​ദേ​ശ​ത്തോ​ട് അ​വ​ഗ​ണ​ന: കോ​ണ്‍​ഗ്ര​സ് സ​മ​രം ഇ​ന്ന്
Saturday, September 28, 2024 6:09 AM IST
ചേ​ര്‍​ത്ത​ല: തീ​ര​ദേ​ശ​ത്തെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കാ​ത്ത​തി​നെ​തി​രേ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി. ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന തീ​ര​ദേ​ശ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ക​ട​ല്‍​ഭി​ത്തി​നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​ക്കു​ക, സി ആ​ര്‍ ഇ​സ​ഡ് പ​രി​ധി​യി​ല്‍നി​ന്നു സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് സ​മ​രം.

പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, ചേ​ര്‍​ത്ത​ല തെ​ക്ക് എ​ന്നീ തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് സ​മ​ര​മെ​ന്ന് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റുമാ​രാ​യ ജ​യിം​സ് ചി​ങ്കു​ത​റ, ടി.​എ​സ്. ജാ​സ്മി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു. ഇ​ന്നു മൂ​ന്നി​ന് അ​ഴീ​ക്ക​ല്‍ ബീ​ച്ചി​ല്‍ നി​ന്നും തൈ​ക്ക​ല്‍ ബീ​ച്ചി​ല്‍നി​ന്നും പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങും. പ്ര​ക​ട​ന​ങ്ങ​ള്‍ ആ​റാ​ട്ടു​പു​ഴ ക​ട​പ്പു​റ​ത്തു അ​ഞ്ചി​നു സം​ഗ​മി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​വം കെപിസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ.​ ഷു​ക്കൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​യ​ലാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ര​ഘു​വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.