ചാ​ട്ടു​ളി​യാ​യി വ​ള്ള​ങ്ങ​ൾ
Sunday, September 29, 2024 12:06 AM IST
പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബിനു ച​രി​ത്രനേ​ട്ടം

സ്വന്തം ലേഖകൻ

ആ​ല​പ്പു​ഴ: തു​ഴ​ച്ചി​ല്‍​കാ​രെ ആ​വേ​ശം കൊ​ള്ളി​ച്ചു​കൊ​ണ്ട് ഇ​രു​ക​ര​ക​ളി​ലും കാ​ണി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്സി​നു പോ​ലും അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ജ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്നു. വ​ള്ളം​ക​ളി​യു​ടെ എ​ല്ലാ ആ​വേ​ശ​വും ആ​വാ​ഹി​ച്ച് ക​മ​ന്‍റേ​റ്റ​ര്‍​മാ​രും ക​ളം വാ​ണു. ഫി​നി​ഷം​ഗ് പോ​യി​ന്‍റിലേ​ക്ക് വ​ള്ള​ങ്ങ​ള്‍ ചാ​ട്ടു​ളി​പോ​ലെ പാ​ഞ്ഞ​പ്പോ​ള്‍ കാ​ണി​ക​ളു​ടെ ആ​വേ​ശ​വും അ​ണ​പൊ​ട്ടി.

അ​ഞ്ചു ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ളി​ലാ​യി 19 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളാ​ണ് മ​ല്‍​സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഒ​ന്നാം ഹീ​റ്റ്‌​സി​ല്‍ കൊ​ല്ലം ജീ​സ​സ് ക്ല​ബ് തു​ഴ​ഞ്ഞ ആ​നാ​രി ചു​ണ്ട​ന്‍ ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാം ഹീ​റ്റ്‌​സി​ല്‍ പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​നും മൂ​ന്നാം ഹീ​റ്റ്‌​സി​ല്‍ യു​ബി​സി കൈ​ന​ക​രി​യു​ടെ ത​ല​വ​ടി ചു​ണ്ട​നും നാ​ലാം ഹീ​റ്റ്‌​സി​ല്‍ വി​ബി​സി കൈ​ന​ക​രി​യു​ടെ വീ​യ​പു​രം ചു​ണ്ട​നും ഒ​ന്നാ​മ​തെ​ത്തി. ഹീ​റ്റ്‌​സ് അ​ഞ്ചി​ല്‍ കാ​രി​ച്ചാ​ല്‍ ചു​ണ്ട​നും ഒ​ന്നാ​മ​തെ​ത്തി.

ക​ണ​ക്കു​തീ​ർ​ത്ത്
കാ​രി​ച്ചാ​ൽ

2016 നു ​ശേ​ഷം നെ​ഹ്‌​റു ട്രോ​ഫി നേ​ടി​യി​ട്ടി​ല്ലെ​ന്ന പ​രാ​തി കേ​ട്ടു മ​ടു​ത്ത കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ ക​ണ​ക്കു തീ​ര്‍​ക്കാ​ന്‍ ഒ​രു​ങ്ങി​ത്ത​ന്നെ​യാ​ണ് എ​ത്തി​യ​തെ​ന്ന് ഹീ​റ്റ്‌​സി​ലെ പ്ര​ക​ട​നം സാ​ക്ഷി. 4.14.35 മി​നി​റ്റി​ലാ​യി​രു​ന്നു ഹീ​റ്റ്‌​സി​ലെ ഫി​നി​ഷിം​ഗ്. ഈ ​സ​മ​യം നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യം കൂ​ടി​യാ​യി. ഫൈ​ന​ലി​ല്‍ ആ ​സ​മ​യം കാ​ക്കാ​ന്‍ കാ​രി​ച്ചാ​ലി​നാ​യി​ല്ലെ​ന്നു മാ​ത്രം. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് മു​ന്‍​പ് കാ​രി​ച്ചാ​ല്‍ ജ​വഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ കൈയൊ​പ്പ് പ​തി​ഞ്ഞ വെ​ള്ളി​ക്ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ന്നാം ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ത​ല​വ​ടി ചു​ണ്ട​നും ര​ണ്ടാം ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ വ​ലി​യ ദി​വാ​ന്‍​ജി​യും മൂ​ന്നാം ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ ആ​യാ​പ​റ​മ്പ് പാ​ണ്ടി ചു​ണ്ട​നും ജേ​താ​ക്ക​ളാ​യി.​വ​യ​നാ​ട് ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്നു് മാ​റ്റി​വെ​ച്ച എ​ഴു​പ​താ​മ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഓ​ഗ​സ്റ്റ് 10ന് ​ന​ട​ക്കേ​ണ്ട വ​ള്ളം​ക​ളി​യാ​ണ് ഒ​ന്ന​ര മാ​സ​ത്തോ​ളം വൈ​കി ന​ട​ത്തി​യ​ത്. 19 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള്‍ അ​ട​ക്കം 72 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഹ​രി​ത​ച​ട്ടം പാ​ലി​ച്ച്
ഹ​രി​ത​ക​ര്‍​മസേ​ന

പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഉ​ട​നീ​ളം ഹ​രി​ത​ക​ര്‍​മ്മ​സേ​നാം​ഗ​ങ്ങ​ല്‍ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വെ​ള്ള​ക്കു​പ്പി​ക​ളും അ​പ്പ​പ്പോ​ള്‍​ത്ത​ന്നെ ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ പെ​റു​ക്കി മാ​റ്റി പ​വ​ലി​യ​നു​ക​ള്‍ വൃ​ത്തി​യാ​ക്കി. കു​ടം​ബ​ശ്രീ മി​ഷ​ന്‍ ത​യാ​റാ​ക്കി​യ ഫു​ഡ് കോ​ര്‍​ട്ടും പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം അ​ര്‍​ഹി​ക്കു​ന്നു. എ​ന്താ​യാ​ലും ഒ​ന്നു​റ​പ്പി​ച്ചാ​ണ് കാ​ണി​ക​ള്‍ പി​രി​ഞ്ഞ​ത്. അ​ടു​ത്ത സീ​സ​ണി​ലും ഇ​തി​ലും ആ​വേ​ശ​വു​മാ​യി തി​രി​ച്ചു​വ​രും എ​ന്ന ഉ​റ​പ്പ്.


ഉ​ച്ച​യ്ക്ക് 2.15നു ​ടൂ​റി​സം മ​ന്ത്രി പി​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം ക​ളി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്. ഉ​ച്ച​ക്ക് ശേ​ഷം ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ട്രാ​ക്ക് എ​ന്‍​ട്രി​ക്ക് വ​മ്പ​ന്‍ വ​ര​വേ​ല്‍​പ്പാ​ണ് കാ​ണി​ക​ള്‍ ന​ല്‍​കി​യ​ത്. വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രെ ഓ​ര്‍​ത്ത് ഒ​രു നി​മി​ഷം മൗ​നം ആ​ച​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ന​ട​ത്തു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ പ​റ​ഞ്ഞു.

രാ​വി​ലെ പ​തി​നൊ​ന്നു മ​ണി മു​ത​ല്‍ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സ് മ​ത്സ​രം ന​ട​ന്നു. ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

മറ്റിനങ്ങളിൽ വിജയികളായവർ

ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ്
ജേ​താ​ക്ക​ള്‍: മൂ​ന്നു​തൈ​ക്ക​ല്‍
ഫി​നി​ഷ് ചെ​യ്ത സ​മ​യം: 4.51.24
ക്ല​ബ്: താ​ന്തോ​ന്നി​തു​രു​ത്ത് ബോ​ട്ട് ക്ല​ബ്, മു​ള​വു​കാ​ട്, ക്യാ​പ്റ്റ​ന്‍: കെ.​ആ​ര്‍. ര​തീ​ഷ്
ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ്
ജേ​താ​ക്ക​ള്‍: തു​രു​ത്തി​പ്പു​റം
ഫി​നി​ഷ് ചെ​യ്ത സ​മ​യം: 4.56.23
ക്ല​ബ്: തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബ്ബ്,
എ​റ​ണാ​കു​ളം, ക്യാ​പ്റ്റ​ന്‍: എ.​വി. വി​ജി​ത്ത്, ആ​ന്‍റണി ഷെ​ഫി​ന്‍
ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ്
ജേ​താ​ക്ക​ള്‍: ഇ​ള​മു​റ​ത്ത​മ്പു​രാ​ന്‍
പ​മ്പാ​വാ​സ​ന്‍, ഫി​നി​ഷ് ചെ​യ്ത
സ​മ​യം: 4.59.23
ക്ല​ബ്: ബി.​ബി.​സി. ഇ​ല്ലി​ക്ക​ല്‍, ഇ​രിഞ്ഞാ​ല​ക്കു​ട, ക്യാ​പ്റ്റ​ന്‍: സി.​എ​സ്. പ്ര​ശാ​ന്ത്, പി.​എ​സ്. ഹ​രീ​ഷ്
വെ​പ്പ് എ ​ഗ്രേ​ഡ്
ജേ​താ​ക്ക​ള്‍: അ​മ്പ​ല​ക്ക​ട​വ​ന്‍
ഫി​നി​ഷ് ചെ​യ്ത സ​മ​യം: 4.39.50
ക്ല​ബ്: ന്യൂ ​കാ​വാ​ലം ആ​ന്‍​ഡ് എ​മി​റേ​റ്റ്സ് ചേ​ന്നം​ക​രി, ക്യാ​പ്റ്റ​ന്‍: മാ​സ്റ്റ​ര്‍ ഹൃ​ത്വി​ക് അ​രു​ണ്‍, കെ.​ജി. ജി​നു
വെ​പ്പ് ബി ​ഗ്രേ​ഡ്
ജേ​താ​ക്ക​ള്‍: ചി​റ​ന്മേ​ല്‍ തോ​ട്ടു​ക​ട​വ​ന്‍, ഫി​നി​ഷ് ചെ​യ്ത സ​മ​യം: 5.31.44, ക്ല​ബ്: എ​സ്.​എ​സ്.​ബി.​സി. വി​രി​പ്പു​കാ​ല, കു​മ​ര​കം , ക്യാ​പ്റ്റ​ന്‍: അ​ഭി​ജി​ത്ത് വി​ശ്വ​നാ​ഥ്, ബി​നോ​യ്
ചു​രു​ള​ന്‍
ജേ​താ​ക്ക​ള്‍: മൂ​ഴി, ഫി​നി​ഷ് ചെ​യ്ത സ​മ​യം: 5.19.95
ക്ല​ബ്: ഐ.​ബി. ആ​ര്‍.​എ. കൊ​ച്ചി​ന്‍
ക്യാ​പ്റ്റ​ന്‍: പി.​എം. അ​ഭി​ഷേ​ക്, ആ​ന്‍റ​ണി തോ​മ​സ്
തെ​ക്ക​നോ​ടി ത​റ (​വ​നി​ത​ക​ള്‍)
ജേ​താ​ക്ക​ള്‍: ദേ​വ​സ്
ഫി​നി​ഷ് ചെ​യ്ത സ​മ​യം: 5.41.44
ക്ല​ബ്: സ്പോ​ര്‍​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, പു​ന്ന​മ​ട
ക്യാ​പ്റ്റ​ന്‍: ട്രീ​സ ജേ​ക്ക​ബ്, ശ്രീ​ല​ക്ഷ്മി ജ​യ​പ്ര​കാ​ശ്
തെ​ക്ക​നോ​ടി കെ​ട്ട് (​വ​നി​ത​ക​ള്‍)
ജേ​താ​ക്ക​ള്‍: പ​ടി​ഞ്ഞാ​റേ​പ​റ​മ്പ​ന്‍
ഫി​നി​ഷ് ചെ​യ്ത സ​മ​യം: 6.56.03
ക്ല​ബ്: യം​ഗ്സ്റ്റാ​ര്‍ ബോ​ട്ട് ക്ല​ബ,് താ​മ​ല്ലാ​ക്ക​ല്‍ (നോ​ര്‍​ത്ത്)
ക്യാ​പ്റ്റ​ന്‍: എ​സ്. സു​ക​ന്യ, എം. ​മ​ഹേ​ഷ്