ആ​രോ​ഗ്യ-​ശാ​സ്ത്ര സൗ​ത്ത് സോ​ൺ യു​വ​ജ​നോ​ത്സ​വം : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ന്നി​ൽ
Sunday, September 29, 2024 12:07 AM IST
അ​മ്പ​ല​പ്പു​ഴ: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ സൗ​ത്ത് സോ​ൺ യു​വ​ജ​നോ​ത്വ​ത്തി​ൽ 95 പോ​യി​ന്‍റുമാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. ര​ണ്ടാം സ്ഥാ​നം 73 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ വ​ണ്ടാ​നം ടി​ഡി എം ​സി മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് മു​ന്നി​ൽ. 52 പോ​യി​ൻ്റു​മാ​യി കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

ഇ​തു​വ​രെ 60 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 64 മെ​ഡി​ക്ക​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യു​വ​ജ​നോ​ത്സ​വം നാ​ളെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. ഇ​ന്ന് ഞാ​യ​റാ​ഴ്ച വേ​ദി ഒ​ന്നി​ൽ നി​ർ​ഭ​യ​യി​ൽ ടി​ഡി​എം​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​റ​ബ​ന​മു​ട്ട്, ദ​ഫ് മു​ട്ട്, ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ഗാ​ന​മേ​ള എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.


വേ​ദി ര​ണ്ട് ആ​ർ​ട്ടി​ക്ക​ൾ എം​സി​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ച്ചി​പു​ടി, മോ​ഹി​നി​യാ​ട്ടം, ഫ്ലോ​ക്ക് ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. വേ​ദി മൂ​ന്നി​ൽ ന​ങ്ങേ​ലി ന​ഴ്സിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മോ​ണോ ആ​ക്ട് മി​മി​ക്രി, സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വേ​ദി നാ​ല് ഫാ​ത്തി​മ ബീ​വി ന്യൂ ​അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ൽ ജം ​മ​ല​യാ​ളം, മോ​ക്ക് ദി​പ്ര​സ്, ഡി​ബേ​റ്റ് മ​ല​യാ​ളം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വേ​ദി അ​ഞ്ച് പു​ന്ന​പ്ര വ​യ​ലാ​ർ പി​ജി ഹാ​ളി​ൽ ഇം​ഗ്ലീ​ഷ് ഇ​ല​ക്യൂ​ഷ​ൻ, എ​ക്സ്റ്റം​സ് പോ​ർ, റ​സി​റ്റേ​ഷ​ൻ, ഡി​ക്ലേ​മേ​ഷ​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.