ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണം: ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി
Sunday, September 29, 2024 12:07 AM IST
എടത്വ: ​ക​ര്‍​ഷ​ക​രു​ടെ​യും ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പെ​ന്‍​ഷ​ന്‍ മു​ട​ങ്ങാ​തെ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം.​പി. കേ​ന്ദ്ര​ഗ​വ​ര്‍​ണ്‍​മെ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​നു കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ യു​വ​ജ​ന​ങ്ങ​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ൾ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ കു​ട്ട​നാ​ട് ക​ര്‍​ഷ​ക സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി​യും കു​ട്ട​നാ​ട്ടി​ലെ കൃ​ഷി​രീ​തി​യും എ​ന്ന വി​ഷ​യ​ത്ത് ആ​സ്പ​ദ​മാ​ക്കി ഡോ. ​കെ.​ജി പ​ത്മ​കു​മാ​ര്‍ ക്ലാ​സ്സ് ന​യി​ച്ചു. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഇ​ര​ട്ടി ലാ​ഭം ല​ഭി​ക്കു​ന്ന ആ​ധു​നി​ക കൃ​ഷി​രീ​തി​യാ​യ ഇ​സ്രാ​യേ​ല്‍ കൃ​ഷി ഡാ​ന്‍റസ് ജോ​സ​ഫ് പ​രി​ച​യ​പ്പെ​ടു​ത്തി.


പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്‌​കു​ട്ടി മാ​ത്യം ചീ​രം​വേ​ലി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ന്‍​സി ജോ​ര്‍​ജ് ക​രി​ക്കം​പ​ള്ളി ബി​ന്ദു തോ​മ​സ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സി​നു പി. ​വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ജോ സേ​വ്യ​ര്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍, ചെ​യ​ര്‍​മാ​ന്‍ ജി​ജ​ന്‍ വെ​ണ്‍​മേ​ലി​ല്‍, പ്രോ​ഗ്രാം ചെ​യ​ര്‍​മാ​ന്‍ ഏ.​ജെ ജോ​ര്‍​ജ് വെ​ട്ടി​യി​ല്‍, ക​ണ്‍​വീ​ന​ര്‍ ജി​ജാ കു​ര്യാ​ക്കോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റൂ​ബി​ന്‍ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.