തുറവൂർ: തീ പടർന്നതിനെതുടർന്ന് അന്ധകാരനഴി കോൺവന്റിനു സമീപം മാവേലിത്തയ്യിൽ അഗസ്റ്റിന്റെ വീട് ഉൾഭാഗം പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 11 യോടെയാണ് സംഭവം. വീട്ടിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, അലമാര, ടിവി എന്നിവയും വീടിന്റെ മേൽക്കൂരയും ജനലുകളും കത്തിനശിച്ചു. വൈദ്യുതി സർക്കൂട്ടിൽനിന്നു തീ പടർന്നതാണെന്നാണ് നിഗമനം. ആളപാമില്ല.