കെ​എ​സ്ആ​ർ​ടി​സി ബ​സ് കോ​ള​ജ് ബ​സി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി
Monday, June 24, 2024 10:49 PM IST
ചെ​ങ്ങ​ന്നൂ​ർ: കോ​ള​ജ് ബ​സി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു ക​യ​റി. എംസി റോ​ഡി​ൽ കാ​ര​യ്ക്കാ​ട് ജം​ഗ്ഷ​നു സ​മീ​പം പെ​ട്രോ​ൾ പ​മ്പി​ന്‍റെ പാ​ർ​ക്കി​ംഗ് ഗ്രൗ​ണ്ടി​ലേ​ക്കു ക​യ​റി​യ കോ​ള​ജ് ബ​സി​ൽ പ​ന്ത​ളം ഭാ​ഗ​ത്തുനി​ന്നെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഗ്രി​ഗോ​റി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ബ​സി​ലേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​ത്. കോ​ള​ജ് ബ​സി​ൽ കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കോ​ള​ജ് ബ​സി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റ് ഭാ​ഗം ഉ​ൾ​പ്പെ​ടെ സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ചെ​ങ്കി​ലും അ​ത്യാ​ഹി​ത​മോ ഡ്രൈ​വ​ർ​ക്കു പ​രു​ക്കോ ഉ​ണ്ടാ​യി​ട്ടി​ല്ല.