പന്പാ നദിയിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, June 28, 2024 6:03 AM IST
മാ​ന്നാ​ര്‍: പ​മ്പാ​ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ഒ​ഴു​കിപ്പോ​യ ക്ഷീ​രക​ര്‍​ഷ​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ന്നാ​ര്‍ വ​ള​ള​ക്കാ​ലി കൊ​ച്ചു​പു​ര​യി​ല്‍ ഭാ​നു(65)വി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ​ന്നാ​യി പാ​ല​ത്തി​ന് താ​ഴെ വ​ള്ള​ത്തി​ല്‍ പു​ല്ലു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ഇ​യാ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ള്‍ വ​ള്ളം മ​റി​ഞ്ഞു ഒ​ഴു​കി പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മാ​വേ​ലി​ക്ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സി​​ലും അ​റി​യി​ച്ചു. അ​പ്പോ​ഴേ​ക്കും അ​ര കി​ലോ​മീ​റ്റ​ർ താ​ഴെ​ മു​ല്ല​ശേ​രി ക​ട​വി​ല്‍ ഇ​യാ​ള്‍ എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീസും ചേ​ര്‍​ന്ന് പാ​വു​ക്ക​ര മു​ല്ല​ശേ​രി ക​ട​വി​ല്‍​വ​ച്ച് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.