ന​മ്മ​ൾ സ​ഹാ​യി​ച്ചാ​ൽ ആ​തി​ര ജീ​വി​ത​ത്തി​ലേക്കു തി​രി​ച്ചുവ​രും
Friday, June 28, 2024 6:03 AM IST
പൂച്ചാ​ക്ക​ല്‍: മ​ക​ളു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് വൃ​ക്ക ന​ല്‍​കാ​ന്‍ ത​യാ​ര്‍. എ​ന്നാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍​ചി​കി​ത്സ​യ്ക്കും ആ​വ​ശ്യ​മാ​യ പ​ണമില്ല. പാ​ണാ​വ​ള്ളി പു​ത്ത​ന്‍​നി​ക​ര്‍​ത്തി​ല്‍ അ​ര​വി​ന്ദ​ന്‍റെ മ​ക​ള്‍ ആ​തി​ര(25)​യാണ് ഇ​രുവൃ​ക്ക​ക​ളു​ം തകർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​തി​ര​യു​ടെ വൃ​ക്ക​ക​ളി​ലെ ത​ക​രാർ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടത്. അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം.

എ​ട്ടു മാ​സ​മാ​യി ആ​ഴ്ച​യി​ല്‍ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​കു​ന്നു. ആ​തി​ര​യു​ടെ മാ​താ​വ് പ്ര​സ​ന്ന കാ​ന്‍​സ​ര്‍ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ലു​വ​ര്‍​ഷം മു​ന്‍​പ് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യി. ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യു​ടെയും മകളുടെയും ചി​കി​ത്സ​ാച്ചെ ലവ് താങ്ങാനാവാ ത്ത അ​ര​വി​ന്ദ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. ആ​തി​ര​യു​ടെ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​യി അ​രൂ​ക്കു​റ്റി എ​സ്ബി​ഐ ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 672 25056257. IFSC CODE: 0070513. ഫോ​ണ്‍: 9562449223.