ജ​ല​നി​ര​പ്പ് താ​ഴ്‌​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഒ​ഴി​യാ​തെ ത​ല​വ​ടി
Sunday, June 30, 2024 11:34 PM IST
എ​ട​ത്വ: ജ​ല​നി​ര​പ്പ് താ​ഴ്ന്നു വീ​ടു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ത​ല​വ​ടി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. അ​പ്പ​ര്‍കു​ട്ട​നാ​ട്ടി​ല്‍ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത്. ഒ​ട്ടു​മി​ക്ക ന​ട​വ​ഴി​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തിന്‍റെ വ​ര​വ് ശ​ക്തി പ്രാ​പി​ക്കു​മ്പോ​ള്‍ പ​മ്പാ​ന​ദി​യി​ലൂ​ടെ ആ​ദ്യ​മെ​ത്തു​ന്ന​ത് ത​ല​വ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. 2018 ലെ ​പ്ര​ള​യ​ശേ​ഷ​മാ​ണ് ത​ല​വ​ടി​ക്കാ​ര്‍ വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഏ​റെ അ​നു​ഭ​വി​ക്കു​ന്ന​ത്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഏഴാം വാ​ര്‍​ഡി​ല്‍ കു​ന്നു​മ്മാ​ടി -​ കു​തി​ര​ച്ചാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. ത​ല​വ​ടി​യി​ല്‍ ആ​ദ്യം വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും കു​ന്നു​മ്മാ​ടി - കു​തി​ര​ച്ചാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. വെ​ള്ളം ഇ​റ​ങ്ങി​യാ​ലും ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ലേ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കാ​നാ​വൂ. അ​ന്‍​പ​തോ​ളം വീ​ട്ടു​കാ​ര്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി ദു​രി​തംപേ​റി ക​ഴി​യു​ക​യാ​ണ്. പി​ഞ്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ കി​ട​പ്പുരോ​ഗി​ക​ള്‍​വ​രെ ദു​രി​ത​ത്തി​ലാ​ണ്.

വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ത​ല​വ​ടി പ​ടി​ഞ്ഞാ​റേ ഭാ​ഗ​ത്തുനി​ന്ന് വെ​ള്ളം ഒ​ഴി​വാ​കാ​ന്‍ തു​ട​ങ്ങി​യി​ട്ടി​ല്ല. ക​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക താ​മ​സ​ക്കാ​രു​ടെ വീ​ട്ടു​മു​റ്റം ഇ​പ്പോ​ഴും മു​ട്ടോ​ളം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി മ​ഴ​യ്ക്ക് അ​ല്പം ശ​മ​ന​മു​ണ്ടെ​ങ്കി​ലും ഇ​ട​വി​ട്ട് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി മാ​റി​യി​രു​ന്നു. മ​ഴ വീ​ണ്ടും ക​ന​ത്താ​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളം പൂ​ര്‍​ണ​മാ​യി ഒ​ഴി​യാ​തെ വീ​ണ്ടും ഒ​റ്റ​പ്പെ​ട്ട മ​ഴ​യെ​ത്തു​ന്ന​താ​ണ് കു​ട്ട​നാ​ട്ടു​കാ​രെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.