കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു
Friday, June 28, 2024 11:44 PM IST
അ​മ്പ​ല​പ്പു​ഴ: കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പു​ന്ന​പ്ര നോ​ർ​ത്ത് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ൻ​സ​ന്‍റി​ന്‍റെ മ​ക​ൻ പ​ത്രോ​സ് ജോ​ണി(34)നെ ​ആ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇയാളെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​ൻ, ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​ള​മ​ക്ക​ര പോലീ​സ് സ്റ്റേ​ഷ​ൻ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന, ആ​ർ​മ്സ്, റോ​ബ​റി കേ​സുക​ൾ ഉ​ൾ​പ്പെടെ 25 ഓ​ളം കേ​സുക​ളി​ൽ പ്ര​തി​യാ​ണ്.