നെ​ൽ​ക്ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാ​ളെ
Sunday, June 30, 2024 6:34 AM IST
ഹ​രി​പ്പാ​ട്: അ​പ്പ​ർ കു​ട്ട​നാ​ട് സ്വ​ത​ന്ത്ര നെ​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ നാളെ കൂ​ട്ട​ധ​ര്‍​ണ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച​ര മാ​സ​ക്കാ​ലം വി​യ​ർ​പ്പ് ഒ​ഴു​ക്കി ക​ഷ്ട​പ്പെ​ട്ട് ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് സ​പ്ലൈ​കോ വ​ഴി കൊ​ടു​ത്തി​ട്ട് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും കൊ​ടു​ത്ത നെ​ല്ലി​ന്‍റെ തു​ക എ​ന്നു ല​ഭി​ക്കു​മെ​ന്നു യാ​തൊ​രു അ​റി​വു​മി​ല്ല. പി​ആ​ർഎ​സു​മാ​യി ക​ർ​ഷ​ക​ർ ദി​വ​സ​വും ബാ​ങ്കു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ മു​ഴു​വ​ൻ തു​ക​യും അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക, ഉ​ഷ്ണ ത​രം​ഗ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​ക, 2022 -23 വ​ർ​ഷ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന ബ​ണ്ട് പു​ന​ർ നി​ർ​മി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യു​ക, പ​മ്പിം​ഗ് സ​ബ്സി​ഡി കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പ​ർ കു​ട്ട​നാ​ട് സ്വ​ത​ന്ത്ര നെ​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​മ്പി​ൽ ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​നു കൂ​ട്ട ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.