വ​നി​താ ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച രണ്ടു പേ​ർ മുംബൈയിൽ പി​ടി​യി​ൽ
Monday, June 17, 2024 4:49 AM IST
വൈ​പ്പി​ൻ: പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ൽ വ​നി​താ ഓ​ട്ടോ ഡ്രൈ​വ​റെ രാ​ത്രി​യി​ൽ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ​ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴു​പ്പി​ള്ളി ത​ച്ചാ​ട്ടു​ത​റ ജ​യ(47)​യെ സം​ഭ​വ ദി​വ​സം ഓ​ട്ടം വി​ളി​ച്ച് കൊ​ണ്ടു പോ​യി കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലി​ട്ട് മ​ർ​ദി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാണ് ഇ​പ്പോ​ൾ ക​സ്റ്റ​ഡി​യിലുള്ളത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യിരു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നാ​മ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു ശേ​ഷം ഗോ​വ​യി​ലേ​ക്കും അ​വി​ടെ നി​ന്ന് മും​ബ​യി​ലേ​ക്കും ക​ട​ന്ന ഇ​വ​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. അ​തേ​സ​മ​യം ക്വ​ട്ടേ​ഷ​ന്‍റെ സൂ​ത്ര​ധാ​ര​നും ജ​യ​യു​ടെ അ​മ്മാ​യി​യു​ടെ മ​ക​ൾ പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വു​മാ​യ സ​ജീ​ഷും , ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ളും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

കേ​സി​ൽ ഗു​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ന് പ്രി​യ​ങ്ക​യേ​യും, സ​ജീ​ഷി​ന്‍റെ കൂ​ടെ ജോ​ലി നോ​ക്കു​ന്ന നാ​യ​ര​മ്പ​ലം സ്വ​ദേ​ശി വി​ധു​ൻ ദേ​വി​നെ​യും പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ന​മ്പം ഡി​വൈ​എ​സ്പി എ​ൻ.​എ​സ്. സ​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ​ക്ക​ൽ സി​ഐ സു​നി​ൽ തോ​മ​സും സം​ഘ​വു​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.