കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ കാ​റ്റ് നാ​ശം വി​ത​ച്ചു
Tuesday, June 25, 2024 6:37 AM IST
കോ​ത​മം​ഗ​ലം: മ​ഴ​ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റ് കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ണ്ടാ​യ കാ​റ്റാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച​ത്. ചെ​റു​വ​ട്ടൂ​ർ ബാ​ല​നി​വാ​സി​ൽ സ​ര​സ്വ​തി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. വാ​ട്ട​ർ ടാ​ങ്കും ത​ക​ർ​ന്നു. തേ​ക്ക് മ​ര​മാ​ണ് വീ​ടി​നു​മു​ക​ളി​ൽ പ​തി​ച്ച​ത്. ഒ​രു റ​ബ​ർ​മ​ര​വും ഒ​ടി​ഞ്ഞു​വീ​ണു. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ലി​യി​രു​ത്തി.​അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ഷ​യെ​ന്ന് വാ​ർ​ഡം​ഗം പ​റ​ഞ്ഞു.

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​റ്റ് നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ച്ചു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ലൈ​നും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​പ്പെ​ട്ടു.