കുട്ടികള്‍ വാഹനം ഓടിച്ച് അപകടമുണ്ടായാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമയ്ക്കും എതിരേ കേസെടുക്കാം: കോടതി
Tuesday, June 25, 2024 6:59 AM IST
കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ ഓ​ടി​ക്കു​ന്ന വാ​ഹ​നം അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും വാ​ഹ​ന​യു​ട​മ​യ്ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​നാ​വു​മെ​ന്ന് ഹൈ​ക്കോ​ട​തി.

മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ല്‍ 199 എ ​വ​കു​പ്പ് കൂ​ട്ടി​ച്ചേ​ര്‍​ത്ത് 2019ല്‍ ​കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും വാ​ഹ​ന​യു​ട​മ​യ്ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​നാ​വു​ക. ഈ ​വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യം സ്വ​ത​ന്ത്ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് പ​ക​രം ജ​ന​റ​ല്‍ ഡ​യ​റി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി​യാ​കും.

അ​തേ​സ​മ​യം ലൈ​സ​ന്‍​സി​ല്ലാ​തെ കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം നി​സാ​ര കു​റ്റ​കൃ​ത്യ​മാ​ണ്. കു​ട്ടി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് ബാ​ല​നീ​തി ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കും വാ​ഹ​ന​യു​ട​മ​യ്ക്കു​മെ​തി​രാ​യ കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന പോ​ലെ കു​റ്റ​ക്കാ​ര​ല്ലെ​ങ്കി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ കേ​സു​ണ്ടാ​വു​ക​യി​ല്ലെ​ന്നും ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി.
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ള്‍ വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ളും വാ​ഹ​ന​യു​ട​മ​ക​ളും സ​മ​ര്‍​പ്പി​ച്ച ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യാ​ണ് ഉ​ത്ത​ര​വ്. കു​ട്ടി​ക​ള്‍​ക്ക് ര​ക്ഷി​താ​ക്ക​ളും ഉ​ട​മ​ക​ളും വാ​ഹ​നം ന​ല്‍​കു​ന്ന​ത് വ്യ​ക്ത​മാ​യ അ​റി​വോ​ടെ ത​ന്നെ​യാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.