വിരമിച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്ക് വ്യാ​പാ​രി​ക​ളുടെ ആ​ദ​രം
Sunday, June 23, 2024 4:51 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി 27 വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ഗോ​മ​തിയെ ആ​ദ​രി​ച്ച് വ്യാ​പാ​രി​ക​ൾ. മൂ​വാ​റ്റു​പു​ഴ പി​ഒ ജം​ഗ്ഷ​നി​ലെ വ്യാ​പാ​രി​ക​ൾ ചേ​ർ​ന്നാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. വ്യാ​പാ​രി ജേ​ക്ക​ബ് തോ​മ​സ് ഇ​ര​മം​ഗ​ല​ത്ത് ഫ​ല​കം സ​മ്മാ​നി​ച്ചു.

പി​ഒ ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ഗോ​മ​ദി​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ മ​റ്റാ​ർ​ക്കും ല​ഭി​ക്കാ​ത്ത അ​വ​സ​ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്ന് ഗോ​മ​തി പ​റ​ഞ്ഞു.