ടാ​ങ്ക​ർ​ലോ​റി​ക്ക് തീ​പി​ടി​ച്ചു
Tuesday, June 25, 2024 6:37 AM IST
കോ​ത​മം​ഗ​ലം : നേ​ര്യ​മം​ഗ​ലം വി​ല്ലാ​ഞ്ചി​റ​യി​ൽ ടാ​ങ്ക​ർ​ലോ​റി​ക്ക് തീ​പി​ടി​ച്ചു. ആ​ളി​പ​ട​രും​മു​ന്പേ തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഡീ​സ​ലും പെ​ട്രോ​ളു​മു​ൾ​പ്പ​ടെ പ​ന്ത്ര​ണ്ടാ​യി​രം ലി​റ്റ​ർ ഇ​ന്ധ​നാ​ണ് ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ബി​നി​ൽ പു​ക ക​ണ്ട​തോ​ടെ ലോ​റി നി​ർ​ത്തി ഡ്രൈ​വ​റും ക്ലീ​ന​റും ചേ​ർ​ന്ന് ഫ​യ​ർ ഡി​സ്റ്റി​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തേ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത​വും ത​ട​സ്‌​സ​പ്പെ​ട്ടി​രു​ന്നു.