‘ക​ർ​ഷ​ക രോ​ഷാ​ഗ്നി​’സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Tuesday, June 25, 2024 6:37 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ‘കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ക​ർ​ഷ​ക രോ​ഷാ​ഗ്നി​യും’ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ളം ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ർ​ഷ​ക ദ്രോ​ഹ ക​രി​നി​യ​മം കേ​ന്ദ്രം പി​ൻ​വ​ലി​ച്ച​തു​പോ​ലെ സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ തു​ട​ങ്ങാ​ൻ പോ​കു​ന്ന രോ​ഷാ​ഗ്നി സ​മ​ര​ത്തി​ന് മു​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. ജോ​ർ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബു മൈ​തീ​ൻ ക്ലാ​സ് ന​യി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പ​ന​യ്ക്ക​ൽ, കെ.​പി. ബാ​ബു, ബാ​ബു ഏ​ലി​യാ​സ് എ​ന്നി​വ​ർ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. കെ.​ഇ. കാ​സീം, എം.​സി. അ​യ്യ​പ്പ​ൻ, ഷൈ​ജ​ന്‍റ് ചാ​ക്കോ, സി.​ജെ. എ​ൽ​ദോ​സ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച 75 ക​ർ​ഷ​ക​രെ സെ​മി​നാ​റി​ൽ ആ​ദ​രി​ച്ചു.