ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 17, 2024 5:44 AM IST
കൊ​ള​ത്തൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. കൊ​ള​ത്തൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ കൊ​ള​ത്തൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൂ​ണോ​ത്ത്, പി. ​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.