വീ​ഴ്ച പ്ര​തി​രോ​ധ പ​രി​ശീ​ല​നം
Wednesday, June 26, 2024 5:40 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ന്‍ ഡി​വി​ഷ​നു​ക​ളി​ലും വീ​ഴ്ച പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.

പ​രി​ശീ​ല​നം മു​ഴു​വ​ന്‍ വ​യോ​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ തൃ​ശൂ​ര്‍ കി​ല​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം വ​യോ​മി​ത്രം ക്യാ​മ്പു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.


പ​രി​ശീ​ല​ന​ത്തി​ന്‍റെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം മ​യ്യ​ന്താ​നി പ​ക​ല്‍​വീ​ട്ടി​ല്‍ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എം. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ പ്ര​സി​ഡ​ന് മു​ഹ​മ്മ​ദ് കു​ട്ടി, അ​സി​സ് റ​ഹ്മാ​ന്‍, ഡോ. ​ബ്യൂ​ലി, വി. ​രേ​ഷ്മ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.