മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ ഇ​ന്നു നീ​ര​ണി​യും
Thursday, May 9, 2024 11:06 PM IST
മാ​ന്നാ​ർ: വ​ള്ളം​ക​ളി​യു​ടെ ആ​ര​വം ഉ​യ​രു​ന്ന ചു​ണ്ട​ൻവ​ള്ളങ്ങ​ളു​ടെ നാ​ട്ടി​ൽനി​ന്നു ഒ​രു ചു​ണ്ട​ൻ കൂ​ടി. സ​മീ​പ​ക​ര​ക്കാ​രു​ടെ വ​ള്ള​ങ്ങ​ൾ​ക്ക് ആ​ര​വം മു​ഴ​ക്കി​യി​രു​ന്ന​വ​ർ ഇ​നി സ്വ​ന്തം മേ​ല്‍​പ്പാ​ടം ചു​ണ്ടെ​ന് ആ​ർ​പ്പു​വി​ളി​ക്കും.

ഇ​ന്ന് മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ നീ​ര​ണി​യു​ന്ന​തോ​ടെ ഇ​വി​ട​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും സ്വ​പ്ന​മാ​ണ് പൂ​വ​ണി​യു​ന്ന​ത്. വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ​യും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ ക​ര​ക​ള്‍​ക്കും ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും അ​ട​ങ്ങു ഈ ​പ്ര​ദേ​ശ​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി ചു​ണ്ട​ൻ വ​ള്ള​വി​ല്ലാ​തി​രു​ന്ന​ത്. ഒ​രോ കു​ടും​ബ​വും 5000 രൂ​പ​യു​ടെ ഒ​രു ഓ​ഹ​രി​യെ​ങ്കി​ലും എ​ടു​ക്ക​ണ​മെ​ന്ന തീ​രു​മാ​നം അം​ഗീ​ക​രി​ച്ചുകൊ​ണ്ടാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ 75 ല​ക്ഷം രൂ​പ​യോ​ളം ക​ണ്ട​ത്തി​യാ​ണ് ചു​ണ്ട​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.