വിപണിയിൽ പൊള്ളി ചെറുനാരങ്ങ‍യും കുക്കുന്പറും
Monday, May 6, 2024 4:43 AM IST
മൂ​വാ​റ്റു​പു​ഴ: ചൂ​ട് കൂ​ടു​ന്ന​തി​നൊ​പ്പം വി​പ​ണി​യി​ല്‍ പൊ​ള്ളി ചെ​റു​നാ​ര​ങ്ങ​യും കു​ക്കു​മ്പ​റും. ക​ത്തു​ന്ന ചൂ​ടും ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത​യും മു​ത​ലെ​ടു​ത്താ​ണ് ന​ഗ​ര​ത്തി​ല്‍ ചെ​റു​നാ​ര​ങ്ങ​യു​ടെ​യും സാ​ല​ഡ് വെ​ള്ളി​രി​യു​ടെ​യും വി​ല റോ​ക്ക​റ്റ് പോ​ലെ ഉ​യ​രു​ന്ന​ത്. ചൂ​ടു​കാ​ല​ത്തെ താ​ര​ങ്ങ​ളാ​യ ത​ണ്ണി​മ​ത്ത​നും, മു​ന്തി​രി​യും, ഓറ​ഞ്ചി​നും ല​ഭി​ക്കു​ന്ന പ്ര​താ​പ​ കാ​ല​മാ​ണ് ഇ​പ്പോ​ള്‍ നാ​ര​ങ്ങ​യ്ക്കും, കു​ക്കു​മ്പ​റി​നും വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന​ത്.

പൊ​ള്ളു​ന്ന ചൂ​ടി​ല്‍ ഉ​ള്ളം ത​ണു​പ്പി​ക്കാ​ന്‍ ഒ​രു നാ​ര​ങ്ങ​വെ​ള്ളം കു​ടി​ച്ചാ​ലോ എ​ന്ന് വി​ചാ​രി​ച്ചാ​ല്‍ പോ​ക്ക​റ്റ് കാ​ലി​യാ​കാ​ന്‍ ഇ​നി വ​ലി​യ താ​മ​സം വ​രി​ല്ല. കി​ലോ​യ്ക്ക് 20 മു​ത​ല്‍ 30 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന കു​ക്കു​മ്പ​റി​ന് 66രൂ​പ​യും, നൂ​റി​ല്‍ താ​ഴെ നി​ന്നി​രു​ന്ന ചെ​റു​നാ​ര​ങ്ങാ​യ്ക്ക് 160 രൂ​പ​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ മൂ​വാ​റ്റു​പു​ഴ​യി​ലെ വി​പ​ണി വി​ല.

വി​ല വ​ര്‍​ധി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ തെ​രു​വോ​ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു​ള്ള ക​ച്ച​വ​ടം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

നാ​ര​ങ്ങാ​വെ​ള്ള​വും, സാ​ല​ഡും ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഉ​ത്ത​മ​മാ​യ​താ​ണ് ഡി​മാ​ൻഡ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ഴ​വ​ര്‍​ഗങ്ങ​ളെ​യും ജ​ന​ങ്ങ​ള്‍ ഒ​രേ പോ​ലെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ചൂ​ടും, വി​ല​യും വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ക​ച്ച​വ​ട​വും വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ന്നും, രാ​വി​ലെ​യും വൈ​കി​ട്ടു​മാ​ണ് ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​തെ​ന്നും വ്യാ​പ​രി​ക​ള്‍ പ​റ​ഞ്ഞു.