ഒന്പതുകാരൻ കൈകാൽ കെട്ടി വേന്പനാട്ട് കായൽ നീന്തിക്കയറി
Monday, May 6, 2024 4:41 AM IST
കോ​ത​മം​ഗ​ലം : കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി ക​യ​റി വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ഒ​മ്പ​താം വ​യ​സു​കാ​ര​ൻ ആ​ര​ൺ ആ​ർ. പ്ര​കാ​ശി​നെ ആന്‍റണി ജോ​ൺ എം ​എ​ൽ എ ​അ​നു​മോ​ദി​ച്ചു. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചു വേ​മ്പ​നാ​ട്ട് കാ​യ​ൽ നാ​ല​ര കി​ലോ​മീ​റ്റ​ർ നീ​ന്തി​ക്ക​ട​ന്നാ​ണ് വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യാ​യ​ത്.

ചേ​ർ​ത്ത​ല ത​വ​ണ​ക്ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച നീ​ന്ത​ൽ വൈ​ക്കം ബീ​ച്ചി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.​കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​യ ക്ല​ബ്ബി​ലെ നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യ ബി​ജു ത​ങ്ക​പ്പ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് വേ​മ്പ​നാ​ട്ട് കാ​യ​ൽ നീ​ന്തി​ക്ക​യ​റി​യ​ത് .

കോ​ത​മം​ഗ​ലം ഗ്രീ​ൻ വാ​ലി പ​ബ്ലി​ക് സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും മാ​തി​ര​പ്പി​ള്ളി രോ​ഹി​ത്ത് ഭ​വ​നി​ൽ രോ​ഹി​ത്ത് പ്ര​കാ​ശി​ന്‍റെ​യും ആ​തി​ര​യു​ടെ​യും മ​ക​നാ​ണ് . കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് 4.5 കി​ലോ​മീ​റ്റ​ർ ദൂ​രം നീ​ന്തി​ക്ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണ് ആ​ര​ൺ ആ​ർ പ്ര​കാ​ശ്.

കോ​ത​മം​ഗ​ലം മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു ഗ​ണേ​ശ​ൻ, വൈ​ക്കം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൻ പ്രീ​ത രാ​ജേ​ഷ്, വൈ​ക്കം ഫ​യ​ർ ആ​ൻ​റ് റെ​സ്കൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റ്റി ​ഷാ​ജി​കു​മാ​ർ, സി ​എ​ൻ പ്ര​തീ​പ് , പ്രോ​ഗ്രം ക്രോ​ർ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ് കെ ​സൈ​നു, കേ​ര​ള സ്റ്റേ​റ്റ് പി​ന്നോ​ക്ക വി​ഭാ​ഗ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ ​പ്ര​സാ​ദ് , ക്ല​ബ്‌ സെ​ക്ര​ട്ട​റി അ​ൻ​സ​ൽ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ് കെ ​സൈ​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.