പോ​ക്സോ കേ​സ് പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ൽനി​ന്ന് പി​ടി​കൂ​ടി
Wednesday, May 8, 2024 4:40 AM IST
വ​ട​ക്കേ​ക്ക​ര: അ​ഞ്ച് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പി​ടി​കൂ​ടി. അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന് കീ​ഴി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​മാ​യ അ​ണ്ടി​പ്പി​ള​ളി​ക്കാ​വ് കൈ​മാ​ട​ത്തി​ൽ സ്വ​രാ​ജി(38)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് കൗ​ൺ​സി​ലിം​ഗി​ന് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ സി​ഐ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.