ട്രെ​യി​ൻ ത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു
Thursday, May 9, 2024 10:52 PM IST
തിരുവനന്തപുരം: ഇ​ട​വ റെ​യി​ൽ​വെ സ്റ്റേ​ഷനു സ​മീ​പം ട്രെ​യി​ൻത​ട്ടി വീ​ട്ട​മ്മ മ​രി​ച്ചു. ഇ​ട​വ ശ്രീ​യേ​റ്റ് സം​സം വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ന്‍റെ ഭാ​ര്യ സോ​ണി​യ (60) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഉ​ച്ച​യ്ക്ക് 12.20 ഓ​ടെ കൊ​ല്ലം - ക​ന്യാ​കു​മാ​രി മെ​മു ട്രെ​യി​ൻ ത​ട്ടി​യാ​ണ് അ​പ​ക​ടം. കു​ടു​ബ​ത്തോ​ടൊ​പ്പം ട്രെ​യി​ൻ ക​യ​റാ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് വ​ര​വേയായിരുന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വ​ർ​ക്ക​ല ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.