ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് എ​യ​ർ ഇ​ന്ത്യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: കെ.​സി.​സ​ജീ​വ് തൈ​ക്കാ​ട്
Sunday, May 19, 2024 6:38 AM IST
വെ​ഞ്ഞാ​റ​മൂ​ട്: എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​മാ​നി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​മ്പി രാ​ജേ​ഷി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​നാ​കാ​ത്ത ഭാ​ര്യ അ​മൃ​ത​യ്ക്കും കു​ടും​ബ​ത്തി​നും എ​യ​ർ ഇ​ന്ത്യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി.​സ​ജീ​വ് തൈ​ക്കാ​ട്.

നെ​ടു​ങ്കാ​ടു​ള്ള വ​സ​തി​യി​ൽ എ​ത്തി ന​മ്പി രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്പി രാ​ജേ​ഷി​നെ കാ​ണാ​നും തി​രി​കെ കൊ​ണ്ടു​വ​രാ​നും അ​മൃ​ത എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഫ്‌​ലൈ​റ്റി​ല്‍ ഒ​മാ​നി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.

യാ​ത്ര ആ​രം​ഭി​ക്കാ​ന്‍ അ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ സ​മ​രം മൂ​ലം വി​മാ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ബ​ദ​ല്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​വാ​നും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​രു​ന്നി​ല്ല.