കു​ട്ടി മ​ജീ​ഷ്യ​ൻ കൃഷ‌്ണനുണ്ണിക്ക് മുഴുവൻ എ ​പ്ല​സ്
Thursday, May 9, 2024 4:16 AM IST
ആ​ലു​വ: റെ​ക്കോ​ർ​ഡ് ബു​ക്കു​ക​ളി​ൽ ഇ​ടം പി​ടി​ച്ച് ശ്ര​ദ്ധേ​യ​നാ​യ കു​ട്ടി മ​ജി​ഷ്യ​ന് മാ​ജി​ക്കി​ല്ലാ​തെ ഫു​ൾ പ്ല​സ്. ആ​ലു​വ വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ജീ​ഷ്യ​ൻ കൃ​ഷ്ണ​നു​ണ്ണി​യ്ക്കാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ച​ത്.

നി​ര​വ​ധി ഷോ​ക​ൾ ചെ​യ്യു​ന്ന കൃ​ഷ്ണ​നു​ണ്ണി പ​രീ​ക്ഷ അ​ടു​ത്ത​പ്പോ​ൾ എ​ണ്ണം കു​റ​ച്ചാ​ണ് പ​ഠി​ത്ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി മാ​ജി​ക് ഷോ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക നി​ർ​ധ​ന രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് കൈ​മാ​റു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യാ​ണ് മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​വാ​നി നി​വാ​സി​ൽ ര​ഞ്ജി​ത് കു​മാ​റി​ന്‍റേ​യും, വി​നി​ത ര​ഞ്ജി​ത്തി​ന്‍റേ​യും മ​ക​നാ​ണ്. മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ 13 മാ​ജി​ക് അ​വ​ത​രി​പ്പി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ചെ​ണ്ട​വാ​ദ്യ​ക​ലാ​ക​ര​ൻ കൂ​ടി​യാ​യ കൃ​ഷ്ണ​നു​ണ്ണി​യ്ക്ക് അ​ഭി​ഭാ​ഷ​ക​നാ​കാ​നാ​ണ് ആ​ഗ്ര​ഹം.