ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ഇ​ടു​ക്കി
Wednesday, June 26, 2024 3:54 AM IST
ചെ​റു​തോ​ണി: ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ജേ​ക്ക​ബ് പി​ണ​ക്കാ​ട്ടും ജി​ൻ​സി ജോ​സും. മ​ഹാ​രാ​ഷ്‌ട്ര​യി​ലെ നാ​ഗ്‌​പൂ​രി​ൽ ന​ട​ന്ന പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് ക​രി​മ്പ​ൻ സ്വ​ദേ​ശി ജേ​ക്ക​ബ് പി​ണ​ക്കാ​ട്ടും ഭൂ​മി​യാം​കു​ളം സ്വ​ദേ​ശി ജി​ൻ​സി ജോ​സും സ്വ​ർ​ണം കൊ​യ്ത​ത്.

സീ​നി​യ​ർ 100 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലെ​ഫ്റ്റ് ഹാ​ന്‍റിനും റൈ​റ്റ് ഹാ​ന്‍റി​നും ജേ​ക്ക​ബ് വി​ജ​യം വ​രി​ച്ചു.1981 മു​ത​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള ജേ​ക്ക​ബ് 1988 ലും 1993 ​ലും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​ണ്. പ​ഞ്ച​ഗു​സ്തി കൂ​ടാ​തെ വോ​ളി​ബോ​ൾ, വ​ടം​വ​ലി, ക​ബ​ഡി എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലും ജേ​ക്ക​ബ് വ്യ​ക്തി​മു​ദ്ര പ​തി​ച്ചി​ട്ടു​ണ്ട്. വ​ടം​വ​ലി​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ബോം​ബെ, ദി​ല്ലി, ജ​ല​ന്ധ​ർ, ഭോ​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ൻ​സി ജോ​സ് സീ​നി​യ​ർ, മാ​സ്‌​റ്റേ​ഴ്സ് എ​ന്നീ വി​ഭാ​ഗ​ത്തി​ലാ​ണ് വി​ജ​യ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. സീ​നി​യ​ർ 80 കി​ലോ വി​ഭാ​ഗ​ത്തി​ൽ വ​ല​ത് കൈ​ക്ക് സ്വ​ർ​ണ​വും ഇ​ട​ത് കൈ​ക്ക് വെ​ള്ളി​യും നേ​ടി. 2014ൽ ​പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ക​ന്നി​യ​ങ്ക​ത്തി​ൽ ത​ന്നെ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ദേ​ശീ​യ ത​ല​ത്തി​ലും ജി​ൻ​സി സ്വ​ർ​ണ താ​ര​മാ​യി.

തു​ട​ർ​ന്നു​ള്ള ഏ​ഴു വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തിപ്പോ​ന്നു. മൂ​ന്നുവ​ർ​ഷം തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​നാ​യി. ഇ​പ്പോ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ പ​ഞ്ച​ഗു​സ്തി​യി​ൽ റ​ഫ​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച് ഏ​ഴാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

ഭ​ർ​ത്താ​വ് മു​ണ്ട​നാ​നി​ക്ക​ൽ ജോ​സി​ന്‍റെയും (ലാ​ലു ) കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ ആ​ൻ​സ​ലെ​റ്റും പ​ഞ്ച​ഗു​സ്തി​യി​ൽ ദേ​ശീ​യ താ​ര​മാ​ണ്. 65 കി​ലോ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​നും ആ​യി​ട്ടു​ണ്ട്.