അടിമാലി: ഇരുട്ടുകാനത്ത് വീടിന്റെ ചിമ്മിനിയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വയോധികൻ മരിച്ചു. തോക്കുപാറ കാണ്ടിയാംപാറ പുതിയേടത്ത് നളിനാക്ഷൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം.
നളിനാക്ഷനെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഇന്ന് 10ന് സംസ്കാരിക്കും. ഭാര്യ അന്പഴച്ചാൽ അഞ്ചേരിക്കുടി സുമതി. മക്കൾ അരുണ്‍, അശ്വതി. മരുമകൻ. മനു.