ജി​ല്ലാ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് നെ​ടു​ങ്ക​ണ്ട​ത്ത്
Saturday, September 28, 2024 5:59 AM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബ്ബു​ക​ളി​ല്‍നി​ന്നു​മാ​യി 1200 ഓ​ളം കാ​യി​ക താ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കും. 90 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള ടീ​മി​നെ മ​ത്സ​ര​ത്തി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും.

ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ജൂ​ണി​യ​ര്‍ ബോ​യ്‌​സി​ന്‍റെ 5000 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തോ​ടെ ട്രാ​ക് ആ​ൻ​ഡ് ഫീ​ല്‍​ഡ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണ​വും എം.​എം. മ​ണി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.


ച​ട​ങ്ങി​ല്‍ കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പ്രി​മി ലാ​ലി​ച്ച​ന്‍, അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​കെ. ഷി​ജോ, റെ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഷൈ​ജു ചെ​റി​യാ​ന്‍, ഡോ. ​സ​ജീ​വ് സി. ​നാ​യ​ര്‍, സൂ​ര്യ മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.