സ്‌​കൂ​ൾ വ​ള​പ്പി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഗെ​യി​റ്റും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും ന​ശി​പ്പി​ച്ചു
Tuesday, June 25, 2024 5:59 AM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ കീ​ഴാ​ന്തൂ​രി​ൽ ര​ണ്ടു കൊ​മ്പ​ന്മാ​ർ സ്കൂ​ൾ പ​രി​സ​ര​ത്ത് ത​മ്പ​ടി​ച്ച് സ്‌​കൂ​ളി​ന്‍റെ ഗെ​യി​റ്റും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും ന​ശി​പ്പി​ച്ചു. സ്കൂ​ൾ ചു​വ​രി​ലും കേ​ടു​പാ​ടു വ​രു​ത്തി. മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ റോ​ഡി​ലെ കീ​ഴാ​ന്തൂ​ർ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് ജോ​സ​ഫ് എ​ൽപി ​സ്കൂ​ളിന്‍റെ പ​രി​സ​ര​ത്താ​ണ് രാ​ത്രി മു​ഴു​വ​നും കാ​ട്ടു​കൊ​മ്പ​ന്മാ​രു​ടെ വി​ള​യാ​ട്ടം ഉ​ണ്ടാ​യ​ത്.

സെ​ന്‍റ് ആ​ൻ​സ് സന്യാസിനി കളുടെ മേ​ൽ നോ​ട്ട​ത്തി​ൽ ന​ട​ത്തിവ​രു​ന്ന ഹോ​സ്റ്റ​ൽ സ്കൂ​ൾ വളപ്പിനു​ള്ളി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി ര​ണ്ടു കൊ​മ്പ​ന്മാ​ർ സ്കൂ​ൾ പ​രി​സ​ര​ത്തും ചു​റ്റു​മു​ള്ള കൃ​ഷി​ത്തോ​ട്ട​ത്തി​ലു​മെ​ത്തി പ​ച്ച​ക്ക​റി​ക​ൾ ന​ശി​പ്പി​ക്കു​ക​യും സ്കൂ​ളി​ന്‍റെ മു​ൻവ​ശ​ത്തെ​ത്തി ഗേ​റ്റ് ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി കാ​ട്ടാ​നക്കൂ​ട്ട​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രു​ന്നു.

പ​ക​ൽ സ​മ​യ​ത്തുപോ​ലും കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​മ​ല​യി​ൽ ഹോ​സ്റ്റ​ലി​ന്‍റെ വളപ്പി നു​ള്ളി​ലും കാ​ട്ടാ​ന​ക​ൾ ക​യ​റി​യി​റ​ങ്ങി. മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ റോ​ഡി​ലും കാ​ന്ത​ല്ലൂ​ർ - പെ​രു​മ​ള്ള റോ​ഡി​ലും രാ​ത്രി​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ട​ക്കു​ന്ന​ത് സ്ഥി​ര കാ​ഴ്ച​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന​ക​ൾ പു​ത്തൂ​ർ ഗ്രാ​മ​ത്തി​ൽ ക​യ​റി കൃ​ഷി ന​ശി​പ്പി​ച്ച​പ്പോ​ൾ ഇ​തു​വ​ഴി​ എ​ത്തി​യ വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വച്ച സം​ഭ​വ​വും ഉ​ണ്ടാ​യി. എ​ന്നി​ട്ടും കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ​നംവ​കു​പ്പ് ത​യാറാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.