കോ​ട്ട​യം: സാ​യു​ധ​സേ​നാ പ​താ​ക​നി​ധി​യി​ലേ​ക്കു ജി​ല്ല​യി​ല്‍നി​ന്ന് 15.35 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​ന്‍ ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന സാ​യു​ധ​സേ​ന പ​താ​ക​ദി​ന നി​ധി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സാ​യു​ധ​സേ​നാ പ​താ​ക​ദി​ന​ത്തി​ന്‍റെ ടോ​ക്ക​ണ്‍ ഫ്ളാ​ഗ്, കാ​ര്‍ ഫ്ളാ​ഗ്, കാ​ര്‍ ഗ്ലാ​സ് സ്റ്റി​ക്ക​ര്‍ എ​ന്നി​വ​യു​ടെ വി​ല്പ​ന​യി​ലൂ​ടെ​യും എ​ന്‍സി​സി കേ​ഡ​റ്റ്സ് ഹു​ണ്ടി ബോ​ക്സ് പി​രി​വി​ലൂ​ടെ​യും സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ളു​ടെ പൊ​തു​ന​ന്മ​ഫ​ണ്ടി​ല്‍നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ച്ചു​മാ​ണ് പ​താ​ക​നി​ധി​യി​ലേ​ക്ക് തു​ക സ​മാ​ഹ​രി​ക്കു​ക. വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കും.

ടോ​ക്ക​ണ്‍ ഫ്ളാ​ഗി​ന് 10 രൂ​പ​യും കാ​ര്‍ ഫ്ളാ​ഗി​ന് 20 രൂ​പ​യും കാ​ര്‍ ഗ്ലാ​സ് സ്റ്റി​ക്ക​റി​ന് 100 രൂ​പ​യു​മാ​ണ് വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 70,080 ടോ​ക്ക​ണ്‍ ഫ്ളാ​ഗു​ക​ളും 39,680 കാ​ര്‍ ഫ്ളാ​ഗു​ക​ളും 408 കാ​ര്‍ ഗ്ലാ​സ് സ്റ്റി​ക്ക​റു​ക​ളും വി​വി​ധ വ​കു​പ്പു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ വ​ഴി വി​ത​ര​ണം ചെ​യ്യും. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് സാ​യു​ധ​സേ​ന പ​താ​ക ദി​നം. ജി​ല്ലാ സൈ​നി​ക ബോ​ര്‍ഡ് യോ​ഗ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ വി​നോ​ദ് മാ​ത്യു, ജി​ല്ലാ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ. ​അ​രു​ണ്‍ കു​മാ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​പി. അ​നി​ല്‍കു​മാ​ര്‍, ജി​ല്ലാ സൈ​നി​ക ക്ഷേ​മ ബോ​ര്‍ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പ്ലാ​ത്തോ​ട്ടം, സ​ഹ​ക​ര​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ എ​സ്. ഉ​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.