കഞ്ചാവ് കടത്തൽ: പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 75,000 രൂപ പിഴയും
1478844
Wednesday, November 13, 2024 7:37 AM IST
ചങ്ങനാശേരി: കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച് കോടതി.
2022 ഏപ്രിൽ 15ന് തൃക്കൊടിത്താനം കൊച്ചുറോഡ് ഭാഗത്ത് വെയ്റ്റിംഗ് ഷെഡിൽനിന്ന് 9.100 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതികളായ തൃക്കൊടിത്താനം പാറയിൽ എ.എച്ച്. അജേഷ് (29), തുണ്ടിയിൽ ജെബി ജയിംസ് (32), പായിപ്പാട് ചെല്ലുവേലിൽ ആരോമൽ വിജയൻ (28) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ശിക്ഷിച്ചത്.
കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.