കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ സ​​ഹോ​​ദ​​ര​​നെ​​യും അ​​മ്മാ​​വ​​നെ​​യും വെ​​ടി​​വ​​ച്ചു കൊ​​ന്ന കേ​​സി​​ല്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ വി​​സ്താ​​രം പൂ​​ര്‍​ത്തി​​യാ​​യി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​രി​​മ്പ​​നാ​​ല്‍ ജോ​​ര്‍​ജ് കു​​ര്യ​​ന്‍ (53- പാ​​പ്പ​​ന്‍) അ​​നു​​ജ​​ന്‍ ര​​ഞ്ജു കു​​ര്യ​​നെ(51)​​യും മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍ കൂ​​ട്ടി​​ക്ക​​ല്‍ പൊ​​ട്ടം​​കു​​ളം മാ​​ത്യൂ​​സ് സ്‌​​ക​​റി​​യാ​​യെ(80)​​യും വീ​​ട്ടി​​ലെ​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യാ​​ണ് കേ​​സ്.

75 സാ​​ക്ഷി​​ക​​ളെ കേ​​സി​​ല്‍ കോ​​ട്ട​​യം ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ വി​​സ്ത​​രി​​ച്ചു. 175 പ്ര​​മാ​​ണ​​ങ്ങ​​ളും 75 തൊ​​ണ്ടി​​വ​​സ്തു​​ക്ക​​ളും ഹാ​​ജ​​രാ​​ക്കി.

സ്വ​​ത്തു​​ത​​ര്‍​ക്ക​​മാ​​ണ് കൃ​​ത്യ​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​തെ​​ന്ന് പ​​റ​​യു​​ന്നെ​​ങ്കി​​ലും ക​​രു​​തി​​ക്കൂ​​ട്ടി​​യു​​ള്ള കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന് പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഇ​​ന്നും നാ​​ളെ​​യും പ്ര​​തി ജോ​​ര്‍​ജ് കു​​ര്യ​​നെ കോ​​ട​​തി നേ​​രി​​ട്ട് വി​​സ്ത​​രി​​ക്കും. അ​​ടു​​ത്ത മാ​​സം കേ​​സി​​ല്‍ വി​​ധി​​യു​​ണ്ടാ​​കും. 2022 മാ​​ര്‍​ച്ച് ഏ​​ഴി​​നു വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു ക​​രി​​മ്പ​​നാ​​ല്‍ വീ​​ട്ടി​​ല്‍ കൊ​​ല​​പാ​​ത​​കം നടന്നത്.