വാഹനാപകടക്കേസിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം
1478741
Wednesday, November 13, 2024 5:59 AM IST
പാലാ: വാഹനാപകടത്തിൽ പരിക്കു പറ്റിയ രാമപുരം സ്വദേശി അജിഷ് രാജുവിന് നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 20 ലക്ഷം രൂപ നൽകാൻ പാലാ മോട്ടോർ ആക്സിഡന്റ് ക്ലയിം ട്രിബ്യൂണൽ ജഡ്ജി കെ.പി. പ്രദീപ് ഉത്തരവ് പുറപ്പെടുവിച്ചു.
2019ൽ രാമപുരത്ത് ബൈക്കപകടത്തിലാണ് അജീഷിനു തലയ്ക്കു പരിക്കേറ്റത്. നഷ്ടപരിഹാരത്തുക ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഹർജിക്കാരനു നൽകണം. ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളംതുരുത്തിയിൽ, ബിസിമോൻ എന്നിവർ ഹാജരായി.