കു​റ​വി​ല​ങ്ങാ​ട്: അ​യ്യ​പ്പ​ഭ​ക്ത​രെ വ​ര​വേ​ൽ​ക്കാ​നാ​യി ക​ഴി​ഞ്ഞ​ ദി​വ​സ​ങ്ങ​ളി​ൾ റോ​ഡു​ക​ൾ മു​ഖം മി​നു​ക്കി. കോ​ഴാ -പാ​ലാ റോ​ഡു​ൾ​പ്പെ​ടെ വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ റോ​ഡു​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ൽ നി​ർത്തി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ൾ കാ​ടി​നെ തോ​ൽ​പ്പി​ക്കു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന​ റോ​ഡു​ക​ളി​ലെ​ല്ലാം മ​ണ്ണു​മാ​ന്തി​യെ​ത്തി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി. എം​സി റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡിന്‍റെ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത് ശ​ബ​രി​മ​ല തീ​ർ​ഥാട​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സ​മാ​ണ്. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​രാ​റു​കാ​രു​ടെ ഇ​ട​പെ​ട​ൽ ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചെ​ങ്കി​ലും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ സ്ഥി​തി ഏ​റെ ദ​യ​നീ​യ​മാ​ണ്. പ​ല ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഉ​പ​ദ്ര​വം ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം​കൊ​ണ്ടു​മാ​ത്ര​മാ​ണ്. പ​ല റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടു​ണ്ട്. റോ​ഡ​രികി​ൽനി​ന്ന് വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന കാ​ടും പ​ള്ള​യും വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി കേ​ടു​പാ​ടു​ക​ളു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗം മാ​ത്ര​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കാ​ണാ​ൻ​പോ​ലും ക​ഴി​യു​ന്ന​ത്. ബാ​ക്കി ഭാ​ഗം കാ​ട് ക​യ​റി​യ നി​ല​യി​ലാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ധൈ​ര്യ​മാ​യി സൈ​ഡ് ന​ൽ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കാ​ടു​ക​യ​റി​യ നാ​ട്ടു​വ​ഴി​ക​ൾ പ​ല​തും ടാ​റിം​ഗ് ത​ക​ർ​ന്ന​തി​നാ​ൽ ചെ​ളി​വെ​ള്ളം നി​റ​ഞ്ഞാ​ണ് കി​ട​പ്പ്. ഇ​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.