പള്ളാത്തുരുത്തി പാലത്തില്‍ നാളെ മുതല്‍ 16 വരെ ഗതാഗത നിയന്ത്രണം
1478846
Wednesday, November 13, 2024 7:37 AM IST
ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ട പള്ളാത്തുരുത്തി പാലത്തിന്റെ 2829, 1910 എ സ്പാനുകളുടെ എന്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി നാളെ മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ രാത്രി ഏഴു മുതല്‍ പിറ്റേന്ന് രാവിലെ ഏഴു വരെ ഈ ഭാഗത്ത് ഗതാഗതം നിരോധിക്കും.
മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ഈ ഭാഗത്തുകൂടെ കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴിവരുന്ന വാഹനങ്ങള്‍ എസ്എന്‍ കവല, ചമ്പക്കുളം വഴി പൂപ്പള്ളിക്കോ അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ പോകേണ്ടതാണെന്നും നിര്‍മാണ കരാറുകാര്‍ അറിയിച്ചു.