ട്രാക്ക് മാറിയ മരിയ ഗോഗോയ് ബോക്സിംഗ് റിംഗിൽ താരം
1479088
Thursday, November 14, 2024 7:29 AM IST
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 52-54 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ ചാമ്പ്യനായതു തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിയ ഗോഗോയ്. മുന്‍വര്‍ഷങ്ങളില്‍ ട്രാക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ചശേഷമാണ് റിംഗിലേക്കു തിരിഞ്ഞത്.
മൂന്നുവര്‍ഷം മുമ്പ് നടന്ന ജില്ലാ സ്കൂള്‍ കായികമേളയില്‍ ട്രിപ്പിൾ ജംപില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു മരിയ. പിന്നീട് പരിശീലനകരുടെ നിര്‍ദേശപ്രകാരമാണ് ബോക്സിംഗിലേക്കു തിരിഞ്ഞത്. കഴിഞ്ഞവര്‍ഷവും സംസ്ഥാന കായികമേളയിലെ ബോക്സിംഗില്‍ സ്വര്‍ണ നേട്ടം കൈവരിച്ചിരുന്നു.
ആസം ലഖീംപൂര്‍ സ്വദേശി തരുണ്‍ ഗോഗോയ്-ചങ്ങനാശേരി മാമ്മൂട് സ്വദേശിനി ഷീജ ദമ്പതികളുടെ മകളാണ് മരിയ. ഇവര്‍ ഇപ്പോള്‍ പത്തനംതിട്ട എഴുമറ്റൂര്‍ വെണ്ണിക്കുളത്താണ് താമസിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ എത്തിയതാണ് തരുണ്‍. ഇപ്പോള്‍ ഇത്തിത്താനത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
മരിയയുടെ സഹോദരന് ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളജില്‍ ഡിഗ്രിക്കു പഠിക്കുന്ന മനോബ്ജിത്തും ഫുട്ബോളിലും അത്ലറ്റിക്സിലും മികവു തെളിയിച്ച കായിക താരമാണ്. മനോബ്ജിത്ത് തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ ടീം അംഗവുമാണ്.