കോ​ട്ട​യം: കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ച് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​സാം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മി​ത് ഉ​റാ​ങ്ങ് (23) എ​ന്ന​യാ​ളെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ധ്യ​വ​യ​സ്ക​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ഇ​യാ​ൾ അ​വി​ടെ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യും തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 2,78,748 രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഫോ​ൺ മു​ഖേ​ന ട്രാ​ൻ​സ്ഫ​ർ ചെ​യ്തു ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം അ​മി​തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.