കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
1478410
Tuesday, November 12, 2024 6:13 AM IST
വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗം നടത്തുന്ന പരമ്പരാഗത ചടങ്ങായ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. ഇന്നലെ വൈകുന്നേരം അഞ്ചിന് ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്നുമാണ് ഇക്കുറി കുലവാഴ പുറപ്പാട് ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
കുലവാഴ പുറപ്പാട് വടക്കേഗോപുരനടയിൽ വരവേൽപ് നൽകി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി താലങ്ങൾ, കുലവാഴകൾ, കരിക്കിൻ കുലകൾ എന്നിവ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു.
പ്രസിഡന്റ് എസ്. ഹരിദാസൻ നായർ, വൈസ്പ്രസിഡന്റ് രാജീവ് സി. നായർ, സെക്രട്ടറി എം. വിജയകുമാർ, ട്രഷറർ കെ.ടി. രാംകുമാർ, താലൂക്ക് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട്, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, എസ്. മധു തുടങ്ങിയവർ നേതൃത്വം നൽകി.