പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ച 41-ാമ​ത് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല സ്വി​മ്മിം​ഗ്, വാ​ട്ട​ര്‍​പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ദ്യ​ദി​നം കോ​ത​മം​ഗ​ലം മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 61 പോ​യി​ന്‍റു​മാ​യും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 58 പോ​യി​ന്‍റു​മാ​യാ​ണ് എം​എ കോ​ള​ജ് മു​ന്നേ​റു​ന്ന​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് 37 പോ​യി​ന്‍റോ​ടെ​യും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് 36 പോ​യി​ന്‍റോ​ടെ​യും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 200 ഓ​ളം പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള പു​രു​ഷ- വ​നി​താ സ്വി​മ്മിം​ഗ് ടീ​മി​ന്‍റെ​യും പു​രു​ഷ വി​ഭാ​ഗം വാ​ട്ട​ര്‍​പോ​ളോ ടീ​മി​ന്‍റെ​യും സെ​ല​ക്‌​ഷ​ന്‍ ഇ​ന്നു ന​ട​ത്തും.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കാ​പ്പി​ലി​പ​റ​മ്പി​ല്‍, കാ​യി​ക​വ​കു​പ്പ് മേ​ധാ​വി ആ​ശി​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും.