കൊ​ടി​ക്കു​ന്നി​ലി​നെ അ​വ​ഗ​ണി​ച്ച​തി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം
Tuesday, June 25, 2024 5:43 AM IST
ച​ങ്ങ​നാ​ശേ​രി: ഇ​ന്ത്യ​ന്‍ പാ​ര്‍ല​മെ​ന്‍റി​ലെ ഏ​റ്റ​വും മു​തി​ര്‍ന്ന അം​ഗ​വും മാ​വേ​ലി​ക്ക​ര പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​തി​നി​ധി​യു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന് പ്രോ​ട്ടെം സ്പീ​ക്ക​ര്‍ സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ന്‍സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ പി.​എ​ന്‍. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ച്ച്. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ണ്‍വീ​ന​ര്‍ മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, വി.​ജെ. ലാ​ലി, ബാ​ബു കോ​യി​പ്പു​റം, കെ.​എ. ജോ​സ​ഫ്, മു​ബാ​ഷ് മു​തി​ര​പ്പ​റ​മ്പി​ല്‍, കെ.​എ​സ്. ഹ​ലീ​ല്‍ റ​ഹ്‌​മാ​ന്‍, പി.​എ​ച്ച്. അ​ഷ​റ​ഫ്, കെ.​വി. ഹ​രി​കു​മാ​ര്‍, ജോ​സു​കു​ട്ടി നെ​ടു​മു​ടി, ജോ​സി ച​ക്കാ​ല, സ​ച്ചി​ന്‍ സാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.